എന്‍ ഊര് - ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ്
വയനാട്ടിലെ വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ലക്കിടിയിൽ സ്ഥിതിചെയ്യുന്ന എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ് കേരളത്തിലെ ആദ്യ ട്രൈബല്‍ പൈതൃക ഗ്രാമമാണ്. ആദിവാസി സമൂഹങ്ങളുടെ ജീവിതരീതി, സംസ്കാരം, കലാരൂപങ്ങൾ, പരമ്പരാഗത ഭക്ഷണം, ശില്പകല എന്നിവ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. പച്ചപ്പാർന്ന മലനിരകളുടെ മദ്ധ്യേ ഒരുക്കിയിരിക്കുന്ന ഈ ഗ്രാമം പരമ്പരാഗത കുടിലുകള്‍, ആദിവാസി കലാപ്രകടനങ്ങള്‍, ട്രൈബല്‍ മാര്‍ക്കറ്റ്, പ്രകൃതി സൗന്ദര്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്. വയനാട്ടിന്റെ ആദിവാസി പൈതൃകവും സംസ്കാരവും അടുത്തറിയാന്‍ അനുയോജ്യമായ സ്ഥലമായി എന്‍ ഊര് അറിയപ്പെടുന്നു