ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 28, 2026

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന്‍ തൂഫാന്‍ 2.0 നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തും വൈത്തിരി പോലീസും സംയുക്തമായി വൈത്തിരി പഞ്ചായത്തില്‍  തൂഫാന്‍ 2.0  സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വത്സല സദാനന്ദന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു  വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ പ്രേംസണ്‍ തൂഫാന്‍ വാരിയേഴ്സ് പ്രഖ്യാപനവും  ജനപ്രതിനിധികള്‍ക്ക് തൂഫാന്‍ വാരിയേഴ്സ് ബാഡ്ജ് വിതരണവും നടത്തി. അസി.സബ് ഇന്‍സ്പെക്ടര്‍ മുരളി, സ്റ്റാന്‍റി്ഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ, ഷാജി കുന്നത്ത്, മെമ്പര്‍മാരായ സിനി ജോജി, ഷൈനി ദേവസി, രജ്ഞിത ആര്‍, ജസ്ന അനൂപ്, ആര്‍ രാമചന്ദ്രന്‍,  ഐന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് ജ്യോതിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.  തൂഫാന്‍ 2.0 ഫ്ലാഗ് ഹോസ്റ്റിംഗ് പ്രസിഡണ്ട് നിര്‍വ്വഹിച്ചു.

ചടങ്ങിന് വ്കസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോളി ജോസ് സ്വാഗതം പറയുകയും സെക്രട്ടറി സോബിന്‍ സെബാസ്റ്റ്യന്‍ നന്ദി പറയുകയും ചെയ്തു. വാര്‍ഡ് തലത്തിലെ തൂഫാന്‍ വാരിയേഴ്സ് അംഗങ്ങള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Operation Toofan 2.0