കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
പ്രകൃതിസൗന്ദര്യവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട്, ജനപങ്കാളിത്തം ഉറപ്പാക്കി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം, ടൂറിസം, സ്ത്രീശാക്തീകരണം, യുവജനക്ഷേമം എന്നിവയിൽ മാതൃകാപരമായ മുന്നേറ്റം കൈവരിക്കുന്ന സമഗ്ര വികസന ഗ്രാമപഞ്ചായത്തായി വൈത്തിരിയെ ഉയർത്തുക. പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമത്വപരവുമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിച്ച്, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്ന ജനകീയ തദ്ദേശസ്വയംഭരണ സ്ഥാപനമായി മാറുക എന്നതാണ് വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ കാഴ്ചപ്പാട്.
ദൗത്യം
ജനകീയ പങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തിലൂടെയും ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, സാമൂഹ്യ സുരക്ഷ, കാർഷിക പുരോഗതി, സ്ത്രീ-ശിശു ക്ഷേമം, യുവജന വികസനം എന്നിവ ഉറപ്പാക്കുക. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും മുൻതൂക്കം നൽകി, പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനം കൈവരിക്കുകയും, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുക എന്നതാണ് പഞ്ചായത്തിന്റെ ദൗത്യം.