വൈത്തിരി ഗ്രാമപഞ്ചായത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു; മികച്ച കർഷകരെ ആദരിച്ചു

September 14, 2026

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അതിവിപുലമായ രീതിയിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച കർഷക സെമിനാറോടെയാണ് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. പരിപാടിയുടെ ഭാഗമായി കർഷക ക്വിസ് മത്സരവും സമ്മാനദാനവും നടന്നു.

ചടങ്ങിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി വി രാജൻ നിർവ്വഹിച്ചു. വത്സല സദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ദിവ്യ ടി.ആർ. സ്വാഗതം പറഞ്ഞു.

ബ്ലോക്ക് തല പ്രതിനിധികളായ തസ്നി അഷ്റഫ്, വിജേഷ് എം.വി ., സഹകരണ സംഘം സെക്രട്ടറി എൻ.സി. പ്രസാദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോളി ജോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്ജ്, മെമ്പർമാരായ ശ്രീ. ആർ. രാമചന്ദ്രൻ, ആസൂത്രണ ഉപാധ്യക്ഷൻ സലീം മേമന, വ്യാപാരി പ്രതിനിധി സി.വി. വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ വെച്ച് മേഖലയിലെ മികച്ച ആറ് കർഷകരെ ക്യാഷ് അവാർഡും പൊന്നാടയും ട്രോഫിയും നൽകി ആദരിച്ചു.

ആദരിക്കപ്പെട്ട കർഷകർ:

മികച്ച കർഷകൻ: സി. അനൂസ്, കരിവാരത്തൊടി

മികച്ച മുതിർന്ന കർഷകൻ: സി. അലി ഒ വി

മികച്ച വനിതാ കർഷക: ശ്രീമതി ലീലാ ചാക്കോ

മികച്ച എസ്.സി. കർഷകൻ: സി. തങ്കരാജ്

മികച്ച ജൈവ കർഷകൻ: സി. ജോസ്, കുമരോത്ത്/ആരോത്ത്

മികച്ച കർഷകത്തൊഴിലാളി: ശ്രീമതി ജീജാ വർഗീസ്

കര്‍ൽകദിനം ആചരിച്ചു