പ്രതിഭാ വന്ദനം
September 19, 2026
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രതിഭാ വന്ദനം :-- എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും വിവിധ ഗെയിംസ് മത്സരങ്ങളില്‍ മെഡല്‍ നേടിയവരെയും വൈത്തിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാവന്ദനം പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജുനൈദ് കെ.കെ.വി സ്വാഗതം പറയുകയും ക്ഷേമകാര്യ സ്റ്റാന്‍റിങ് ചെയര്‍മാന്‍ സാജിത്ത് കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ജോര്‍ജ്ജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിജേഷ് എം.വി, തസ്നി അഷ്റഫ് , , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ ഷൈനി ദേവസി, നൗഫല്‍, ഷൈജു എം.കെ, രജ്ഞിത അനില്‍, ജസ്ന, സിനി ജോജി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സലീം മേമന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.എ വര്‍ഗ്ഗീസ്, ഫൈസല്‍ കെ.വി, ചിത്രകുമാര്‍, എം.വി ബാബു, കൃഷ്ണന്‍, വ്യാപാരി വ്യവസായി വൈത്തിരി യൂണിറ്റ് പ്രസിഡണ്ട് സി വി വര്‍ഗ്ഗീസ്, ആര്‍സി.എച്ച്.എസ് മുന്‍ പ്രധാനാദ്ധ്യാപകന്‍ പി.എ ജോസഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ആര്‍ രാമചന്ദ്രൻ നന്ദി പറഞ്ഞു