ഒറ്റ നോട്ടത്തില്‍
വൈത്തിരി ഗ്രാമ പഞ്ചായത്ത് ഒറ്റനോട്ടത്തിൽ
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു പഞ്ചായത്താണ് വൈത്തിരി ഗ്രാമ പഞ്ചായത്ത്.കുന്നത്തിടവക, ചുണ്ടേല്‍ എന്നീ 2 വില്ലേജുകള്‍ ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 47.84 ച.കി.മീ വിസ്തീർണ്ണമാണുള്ളത്. വടക്ക് കൽപ്പറ്റ മുനിസിപ്പാലിറ്റിയും, തെക്ക് കോഴിക്കോട് ജില്ലയും, കിഴക്ക് ചെമ്പ്ര, വെള്ളരിമല നിരകളും, പടിഞ്ഞാറ് പൊഴുതന ഗ്രാമപഞ്ചായത്തുമാണ് ഈ മനോഹരമായ മലയോര ഗ്രാമത്തിന്റെ അതിരുകൾ.ഐതിഹ്യങ്ങളും തോട്ടവിള സംസ്കാരവും നിറഞ്ഞ, പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയുമുള്ള വയനാട്ടിലെ ഏറ്റവും പ്രമുഖമായ വിനോദസഞ്ചാര-കാർഷിക ഗ്രാമപഞ്ചായത്താണ് വൈത്തിരി.
18,305
ആകെ ജനസംഖ്യ (2011)
15
ആകെ വാർഡുകൾ
47.84
ച.കി.മീ വിസ്തീർണ്ണം
വില്ലേജുകള്‍