പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

രാജന്‍ സി.വി

പ്രസിഡൻ്റ്

വത്സല സദാനന്ദന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡോളി ജോസ്

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാജിത്ത് കെ.എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എല്‍സി ജോര്‍ജ്ജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജുനൈദ് കെ.കെ.വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : വൈത്തിരി താലൂക്ക്,വയനാട്  ജില്ല, കേരളം.
വാര്‍ഡുകള്‍ : 15 ,  നിയമസഭാ മണ്ഡലം : കല്‍പ്പറ്റ , ലോകസഭാ മണ്ഡലം : വയനാട്

വില്ലേജുകള്‍ : വൈത്തിരി

ആകെ ജനസംഖ്യ (2011) : 18305

വിസ്തീർണ്ണം : 32.75 ച.കി.മീ

അതിരുകൾ:  

വടക്ക്: കൽപ്പറ്റ മുനിസിപ്പാലിറ്റി
തെക്ക്: കോഴിക്കോട് ജില്ല
കിഴക്ക്: ചെമ്പ്ര, വെള്ളരിമല നിരകള്‍  
പടിഞ്ഞാറ്: പൊഴുതന ഗ്രാമപഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായ സ്ഥാനം: വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന വൈത്തിരി ഗ്രാമപഞ്ചായത്ത്, ഒമ്പത് ഹെയർപിൻ വളവുകളുള്ള താമരശ്ശേരി ചുരം കയറി എത്തുന്ന വയനാടിന്റെ പ്രവേശന കവാടമായ 'ലക്കിടി' ഉൾപ്പെടുന്ന പ്രദേശമാണ്. പേരിന് പിന്നിൽ: കോഴിക്കോട്, മൈസൂർ, ഊട്ടി എന്നീ സ്ഥലങ്ങളിലേക്കുള്ള സംഗമസ്ഥാനത്ത് ഒരു പ്രധാന 'വഴിത്തിരിവ്' ആയി സ്ഥിതി ചെയ്തിരുന്ന ഈ പ്രദേശം ലോപിച്ചാണ് 'വൈത്തിരി' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ചരിത്രപശ്ചാത്തലം: ടിപ്പു സുൽത്താന്റെ പടയോട്ടത്തിനും പഴശ്ശിരാജാവിന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ മണ്ണിൽ, ബ്രിട്ടീഷുകാർ ആദ്യം സ്വർണ്ണഖനനവും പിന്നീട് അത് ലാഭകരമല്ലാതായപ്പോൾ വൻതോതിൽ കാപ്പി, തേയില തോട്ടങ്ങളും ആരംഭിച്ചു. വിനോദസഞ്ചാരം: വനങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതിദത്ത ശുദ്ധജല തടാകമായ പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഐതിഹ്യങ്ങളുറങ്ങുന്ന ചങ്ങലമരം എന്നിവ ഇവിടുത്തെ...

കൂടുതൽ വായിക്കുക